Tuesday, February 16, 2016

ജാദവ് മൊലായി പയേംഗ്

30 വര്‍ഷങ്ങള്‍ക്ക് മുന്പ് "ജാദവ് മൊലായി പയേംഗ്" എന്ന യുവാവ് വടക്കന്‍ ഇന്ത്യയിലെ ആസ്സാമില്‍ തന്റെ ജന്മ നാട്ടില്‍ ഒറ്റപെട്ട് പോയ ജീവജാലങ്ങള്‍ക്ക് ജൈവആവാസവ്യവസ്ഥ ഒരുക്കുവാനായി മരുഭൂമി പോലെ കിടന്ന മണല്‍ തട്ടില്‍ മരങ്ങളുടെ വിത്തുകള്‍ കുഴിച്ചിട്ടു.
ആ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തിനു പുതിയ ഒരു ലക്‌ഷ്യം പകുത്തു നല്കി അദ്ദേഹം പ്രക്രുതിക്ക് വേണ്ടി ജീവിതം മാറ്റിവെക്കാന്‍ തീരുമാനിച്ചു .
മുഴുവന്‍ സമയം അതിനായി ചെലവഴിച്ചു .
അവിശ്വസനീയം എന്ന്തന്നെ പറയട്ടെ അദ്ദേഹത്തിന്റെ പ്രയത്നം 1360 ഏക്കറുകളിലായി നിറഞ്ഞു കിടക്കുന്ന അതി സമൃദ്ധമായ കോടികണക്കിന് ജീവജാലങ്ങള്‍ ജീവനും പാര്‍പ്പിടവും ആഹാരവും ആയ ഒരു മനുഷ്യ നിര്‍മിതമായതും പരസ്പരവും ചുറ്റ്പാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുജാലങ്ങളും അടങ്ങുന്നതുമായ ഒരു വനം ആയി മാറി. അതും ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് നിര്‍മിച്ച അതി മനോഹരവും അവിശ്വസിനീയവും ആയ ജൈവ ആവാസവ്യവസ്ഥ
ഈ അടുത്തായി ടൈംസ് ഓഫ് ഇന്ത്യ ഈ മനുഷ്യ നിര്‍മിത വനത്തിന്റെ ചരിത്രം പഠിക്കാനും കൂടുതല്‍ അറിയുവാനുമായി ജാദവ് മൊലായി പയേംഗിനെ സന്തര്‍ശിച്ചു
1979 ല്‍ ആസ്സാമില്‍ ഉണ്ടായ ഒരു വെള്ളപൊക്കത്തില്‍ ഒരു പാട് പാമ്പുകള്‍ വെള്ളപോക്കത്തിനോടൊപ്പം ഒഴുകിവന്ന്‍ മണല്‍ തിട്ടയില്‍ അടിഞ്ഞു . വെള്ളം ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ 16 വയസ്സുകാരനായ പയേംഗ് കണ്ടത് മണല്‍ തിട്ടയില്‍ മരിച്ചു കിടക്കുന്ന ഇഴജന്തുക്കളെയാണ് . അവിടെ തുടങ്ങുന്നു ലോകത്തിനു തന്നെ മാതൃകയായ ഒരു വ്യക്തിയുടെ കഥ . നമ്മുടെ കണ്‍മുന്നില്‍ നടന്ന യഥാര്‍ത്ഥ ഇതിഹാസത്തിന്‍റെ കഥ
പാമ്പുകള്‍ അതികഠിനമായ ചൂടിനാലാണ് മരിച്ചത് തണലേകാന്‍ ഒരു മരം പോലും അവിടെങ്ങും ഉണ്ടായിരുന്നില്ല . പയേംഗ് ആ മൃതശരീരങ്ങള്‍ക്കടുത്ത് മൂകനായി ഇരുന്നു .
അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു പ്രകൃതി ഇല്ലെങ്കില്‍ ജീവനില്ല എന്ന പരമമായ സത്യതിലെക്ക് അദ്ദേഹം ഉണര്‍ന്നു .അദ്ദേഹം ഫോറെസ്റ്റ്‌ ഓഫീസേര്‍സിനെ വിവരം അറിയിച്ചു എന്നാല്‍ ആ മണല്‍ തട്ടില്‍ ഒരു പുല്‍നാമ്പ് പോലും വളരില്ല എന്നായിരുന്നു മറുപടി.
ആ മറുപടി കേട്ട് തളരാതെ അദ്ദേഹം ആദ്യ വിത്ത് കുഴിച്ചിട്ടു അതിനു വെള്ളം നല്‍കി ,തണല് നല്‍കി എന്തിനേറെ തന്റെ ജീവനെ പോലെ അതിനെ സംരക്ഷിച്ചു ആ വിത്ത് മുളച്ച് തളിരലകള്‍ പുറത്തുവന്നപ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള താന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അനര്‍ഘമായ സ്നേഹത്തിന്റെ സ്പന്തനങ്ങള്‍ അദ്ദേഹം അനുഭവിച്ചു.
പിന്നെയും വര്‍ഷങ്ങളോളം അദ്ദേഹം മരങ്ങള്‍ നട്ട് പിടിപ്പിച്ചു . പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അറിവ് ഉപയൊഗിച്ച് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാനായി തന്റെ മനുഷ്യനിര്‍മിത വനത്തിലേക്ക് ഉറുമ്പുകളെ മാറ്റി പാര്‍പ്പിച്ചു .അധികം വൈകാതെ തന്നെ മരിച്ചു കിടന്ന മണല്‍ തട്ട ഒരു ജീവനുള്ള സ്വയം വികസിച്ചുകൊള്ളുന്ന വനമായി മാറി . മൊലായി വുഡ്സ് എന്നറിയപെടുന്ന ഈ വനം ആയിരകണക്കിന് വരുന്ന പക്ഷികള്‍ക്കും കടുവകള്‍ക്കും ആനകള്‍ക്കും മറ്റ് കോടിക്കണക്കിനു വരുന്ന ജന്തു സസ്യജാലങ്ങള്‍ക്കും ഒരു സ്വര്‍ഗമായി ഇന്ന് ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു .
30തിലേറെ കൊല്ലം തിരിഞ്ഞ് നോക്കാതിരുന്ന ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഒടുവില്‍ 2008ല്‍ അദേഹത്തിന്റെ വില തിരച്ചറിഞ്ഞു. അവര്‍ അത്ഭുദംകൊണ്ട് നിശബ്ദരായി . ലോകത്തിന്റെ വേറെ ഏതേലും ഒരു കൊണിലായിരുന്നേല്‍ അദ്ദേഹം ഇന്ന് ഒരു ഹീറോ ആയിരുന്നേനെ എന്നാണ് അസ്സാം അസിസ്റ്റണ്‍്റ്‌ ഫോറെസ്റ്റ്‌ ഓഫീസര്‍ ഗുനിന്‍ സൈകിയ പ്രതികരിച്ചത്
നമ്മളില്‍ എത്രപേര്‍ക്ക് ഇദ്ദേഹത്തെ അറിയാം .രാജ്യം ഈയിടെ ഇദേഹത്തിനു പത്മശ്രീ നല്‍കി ആദരിച്ചു. പ്രാഞ്ചിയെട്ടന്മാര്‍ക്ക് പത്മ പുരസ്കാരങ്ങളും മറ്റ് അവാര്‍ഡുകളും ലഭിക്കുമ്പോള്‍ ടിവി ചാനലുകളും പത്രങ്ങളും ആഘോഷമാക്കുന്നു എന്നാല്‍ ആസാമിലെ തന്റെ മനുഷ്യ നിര്‍മിതമായ ലോകത്തിലെ ഏറ്റവും വലിയ ജൈവ ആവാസവ്യവസ്ഥയുടെ കുളിരില്‍ പുറം ലോകം അറിയാതെ പയേംഗ് ഇന്നും ജീവിക്കുന്നു . ഭാരതത്തിന് ലോകത്തിനു മുന്നില്‍ ആഭിമാനത്തോടെയും അഹങ്കാരത്തോടേയും ഉയര്‍ത്ത്കാട്ടാനുള്ള ഭാരതരത്നങ്ങള്‍ ഇദ്ദേഹത്തെ പോലുള്ള മഹാന്മാര്‍ ആണ് എന്നത് നാം ഒരിക്കല്‍ തിരിച്ചറിയുക തന്നെ ചെയ്യും

No comments:

Post a Comment